കോമണ്‍സ്:വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു 2019

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Wiki Loves Love 2019 and the translation is 93% complete. Changes to the translation template, respectively the source language can be submitted through Commons:Wiki Loves Love 2019 and have to be approved by a translation administrator.
Outdated translations are marked like this.

Shortcut: COM:WLL19

  • Home Page
  • 2024
  • 2023
  • 2022
  • 2021
  • 2020
  • 2019


The results for Wiki Loves Love 2019 Photographic competition has been declared. Please visit the Results page to see the winning files.

Wiki Loves Love on website Wiki Loves Love on Facebook {{{Threads}}} Wiki Loves Love on Twitter Wiki Loves Love on Instagram Wiki Loves Love on Telegram Wiki Loves Love on YouTube Wiki Loves Love via mailing list


വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു

വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു, 2019 പരിപാടിയിലേക്ക് സ്വാഗതം

സ്നേഹത്തിന്റെ സാക്ഷ്യപത്രം രേഖപ്പെടുത്തുന്നതിനായി വിക്കീമീഡിയ സമൂഹം സംഘടിപ്പിച്ചിട്ടുള്ള ഒരു അന്തര്‍ദേശീയ ഫോട്ടാഗ്രാഫി മത്സരമാണ് വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു (Wiki Loves Love-WLL).

ആശയം

ലോകമൊട്ടാകെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലും മറ്റു വിക്കിമീഡിയ ഫൌണ്ടേഷനുകളിലെയും ലേഖനങ്ങള്‍ക്ക് മിഴിവേകുവാനായി മനുഷ്യന്റെ സാംസ്കാരിക വൈവിധ്യത്തിലൂടെ രൂപപ്പെട്ട സ്നേഹസാക്ഷ്യങ്ങളുടെ - ഉദാഹരണത്തിന് സ്മാരകങ്ങൾ, ചടങ്ങുകൾ, സ്നേഹപ്രകടന നിമിഷങ്ങള്‍ സ്നേഹത്തിന്റെ ചിഹ്നമായി ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ തുടങ്ങിയവ - ഫോട്ടാ ശേഖരിക്കുക എന്നതാണ് ഈ മത്സരത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇവ ഏതെങ്കിലും പ്രത്യേക വര്‍ഗ്ഗമായി പരിമിതപ്പെടുത്തിയിട്ടില്ല എങ്കിലും വിക്കി ഭൂമിയെ സ്നേഹിക്കുന്നു (WLE), വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു (WLM) എന്നിവ പോലെ വിക്കി സ്നേഹത്തെ ഇഷ്ടപ്പെടുന്നു എന്ന ആശയത്തിന് അനുയോജ്യമായവയായിരിക്കണം ചിത്രങ്ങള്‍. സ്നേഹം എവിടെയും സാധ്യമാണ്!

അതിനാൽ ഏതെങ്കിലും പ്രാദേശികമോ ദേശീയമോ ആയ സ്ഥലങ്ങളെയല്ല മറിച്ച്, സ്നേഹസാക്ഷ്യങ്ങളുടെ വിപുലതയെയും വൈവിധ്യത്തെയും അടയാളപ്പെടുത്തുന്നതിലാണ് ഈ മത്സരം ശ്രദ്ധയൂന്നുന്നത്. അതായത്, ഭൂരിഭാഗം ഉപയോക്താക്കൾക്കും അവരുടെ നിരീക്ഷണത്തിൽ വരുന്ന നിത്യജീവിത നിമിഷങ്ങളായാലും പൈതൃക സ്ഥാനങ്ങളായാലും ഇതിനോടടുത്ത നിരവധി വിഷയങ്ങൾ, കണ്ടെത്തുത്താൻ കഴിയും എന്നതാണ് ഇതിനർത്ഥം.

സമയപരിധി

  • ഫെബ്രുവരി 1 മുതല്‍ 28 വരെ.
  • സമര്‍പ്പണത്തിനുള്ള അവസാന സമയം: 2019 ഫെബ്രുവരി 28, 23:59 UTC.
  • ഫലപ്രഖ്യാപനം: 2019 ഏപ്രിൽ 14ന് അകം.

സമര്‍പ്പിക്കുക

ഈ മത്സരത്തിലേക്ക് ചിത്രം സമര്‍പ്പിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള അപ്‍ലോഡ് ബട്ടൺ അമര്‍ത്തുക.

സമ്മാനങ്ങള്‍

  • 1-ാം സമ്മാനം: – US$400
  • 2-ാം സമ്മാനം: – US$300
  • 2-ാം സമ്മാനം: – US$100
  • കമ്മ്യൂണിറ്റി സമ്മാനം: – US$50 വിഡിയോ, ഫോട്ടോ എന്നിവയ്ക്ക് പ്രത്യേകം
  • 10 സമാശ്വാസ സമ്മാനങ്ങള്‍: – US$15 വീതം.
  • വിജയികള്‍ക്കും സംഘാടകര്‍ക്കും സാക്ഷ്യപത്രങ്ങള്‍
  • ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന 1000 ചിത്രങ്ങള്‍ക്ക് പോസ്റ്റുകാര്‍ഡുകള്‍
  • അന്തര്‍ദേശിയ ടീമിന് ടീഷര്‍ട്ടുകളും സാക്ഷ്യപത്രവും

(നിരാകരണം: കൂടുതൽ ചിത്രങ്ങള്‍ ചേര്‍ക്കുന്ന വിക്കി കമ്മ്യൂണിറ്റികള്‍ക്കായാണ് കമ്മ്യൂണിറ്റി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. വീഡിയോ വിഭാഗത്തിൽ കമ്മ്യൂണിറ്റി വിജയികളില്ലങ്കിള്‍ ആ തുകയും കൂടി ഫോട്ടോ വിഭാഗത്തിലെ കമ്മ്യൂണിറ്റി വിജയിക്ക് സമ്മാനിക്കും.)

വിജയികള്‍

സമ്മാനിതമായ 15 വീഡിയോ/ഫോട്ടോ ഉണ്ടാകും!

സംശയങ്ങള്‍ ചോദിക്കേണ്ടത് എവിടെ ?

ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഇടം WLL 2019 സംവാദം ആണ്. (ഇഷ്ടപ്പെടുന്ന ഭാഷ തെരഞ്ഞെടുക്കൂ, ഞങ്ങള്‍ വൈവിധ്യത്തെ സ്നേഹിക്കുന്നു. നിങ്ങളുടെ ഭാഷ ഏതായാൽ തന്നെയും നിങ്ങളെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതാണ്.)

മത്സരത്തെ സംബന്ധിച്ച കൂടുതള്‍ വിവരങ്ങള്‍ക്ക് ഇവിടെ തിരയൂ.

മത്സരത്തിന്റെ വ്യാപ്തി : പ്രചോദിക്കുപ്പെടുന്നതിനുള്ള വഴികള്‍

വിവിധ സംസ്കാരങ്ങളിലും പ്രദേശങ്ങളിലും ഭൂഖണ്ഡങ്ങളിൽ ഉടനീളവും ഉള്ള സ്നേഹത്തിന്റെ ഉത്സവങ്ങൾ, ആഘോഷങ്ങൾ, ചടങ്ങുകൾ, നിമിഷങ്ങള്‍ എന്നിവ ചിത്രീകരിക്കുന്ന എല്ലാ തരത്തിലുമുള്ള ഫോട്ടോയും വീഡിയോയും ഈ മത്സരം ആവശ്യപ്പെടുന്നു. കൂടുതള്‍ ആശയങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും ഉത്സവങ്ങളുടെ പട്ടിക സന്ദര്‍ശിക്കുക.